Thursday, October 15, 2009

തിന്മയെ നന്മകൊണ്ടു്‌തടയാം

കുടുംബാംഗങ്ങളുടെയും കൂടെയുള്ളവരുടെയും സംരക്ഷണമുണ്ടായിരുന്നിട്ടും നബി തിരുമേനി എതിരാളികളുടെ കൊടിയ പീഡനങ്ങള്‍ക്കിരയായി. അബൂലഹബിന്റെ ഭാര്യ ഉമ്മു ജമീല്‍ അദ്ദേഹത്തിന്റെ വീട്ടിനുമുമ്പില്‍ മലിന പദാര്‍ഥങ്ങള്‍ കൊണ്ടിടുക പതിവായിരുന്നു. നടന്നുപോകുന്ന വഴികളില്‍ മുള്ള് വിതറാനും അവര്‍ മറന്നില്ല. ഒരു ദിവസം പ്രവാചകന്‍ നമസ്കാരത്തില്‍ സാഷ്ടാംഗത്തിലായിരിക്കെ അബൂജഹ്ല്‍ വിഗ്രഹങ്ങള്‍ക്കായി ബലിയര്‍പ്പിച്ച ഒട്ടകത്തിന്റെ കുടല്‍മാല അദ്ദേഹത്തിന്റെ കഴുത്തില്‍ കൊണ്ടിട്ടു. അതിന്റെ ഭാരം കാരണം അദ്ദേഹത്തിന് തല ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മകള്‍ ഫാത്വിമ വന്ന് ആ മാലിന്യം എടുത്തു മാറ്റിയ ശേഷമാണ് അവിടുന്ന് സാഷ്ടാംഗത്തില്‍നിന്ന് എഴുന്നേറ്റത്. ഇവ്വിധം മര്‍ദനമനുഭവിക്കുമ്പോഴെല്ലാം പ്രവാചകനും അനുചരന്മാരും തികഞ്ഞ സംയമനം പാലിക്കുകയായിരുന്നു. അവര്‍ പ്രകോപിതരാവുകയോ പ്രതികാരത്തിനൊരുങ്ങുകയോ ചെയ്തില്ല. ഖുര്‍ആന്റെ നിര്‍ദേശവും അതു തന്നെയാണല്ലോ. "നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടു തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാ ഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41: 34,35

1 comment:

പകല്‍ക്കിനാവ്‌ said...

ഈ സഹിഷ്ണുത അദ്ധേഹത്തിന്റെ പിന്‍ഗാമികളില്‍ ഒട്ടും കാണുന്നില്ല, ആരും അത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നും ഇല്ല

Subscribe Shaan Mail

Google Groups
Subscribe to Shaan Email Group (SEMG)
Email:
Visit this group