Monday, June 24, 2019

കൊള്ള ലാഭം

സ്കൂൾ അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ബുദ്ധിമുട്ടിലാക്കി വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്, ഇത്തവണ പതിവിലും വിപരീതമായി നാലിരട്ടി വർദ്ധനവാണ് പ്രവാസികളുടെമേൽ അടിച്ചേല്പിച്ചിരിക്കുന്നത്. ഈ ചൂക്ഷണത്തിനെതിരെ പ്രവാസികളായ നമ്മൾ നിശബ്ദ്ധത കെെവിടേണ്ടിരിക്കുന്നു. ഒറ്റക്ക് ഒറ്റക്ക് പ്രതികരിക്കുന്ന ശബ്ദമല്ല ഇവിടെ വേണ്ടത്, ഒറ്റക്കെട്ടായി നിന്ന് തന്നെ ഇൗ കൊടും കൊളളയ്ക്കെതിരെ പ്രതികരിക്കണം.നോക്കൂ നമ്മുടെ നാട്ടിലേക്ക്, അവിടെ സർക്കാർ ബസ്സ്,ടാക്സി,ഒാട്ടോറിക്ഷ എന്നിവയുടെയൊക്കെ യാത്രാ നിരക്ക് സീസൺ അനുസരിച്ച് വർദ്ധിപ്പിക്കാറുണ്ടോ,ഏതെങ്കിലും രീതിയിൽ വർദ്ധനവ് ഉണ്ടായാൽ തന്നെ പ്രതിഷേധങ്ങളും ഹർത്താലുകളുമുണ്ട്,പ്രവാസികളായ നമുക്ക് വേണ്ടി സംസാരിക്കുവാനോ, പ്രതിഷേധിക്കുവാനോ ആരും ഇല്ല.ഇടക്കിടയ്ക്ക്‌ ഇവിടെ വരാറുളള നമ്മുടെ മന്ത്രിമാർ, നേതാക്കന്മാർ, അവർ പോലും ഈ വിഷയത്തിൽ പലപ്പോഴും നിശബ്ദരാകുന്ന കാഴ്ചയാണ് നാം കാണാറുളളത്, ഈ സീസണിൽ നാട്ടിലേക്ക് പോകുന്ന ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപയുണ്ടെങ്കിലെ നാട്ടിൽ പോകുവാൻ സാധിക്കു,ഒരു ശരാശരി പ്രവാസി മലയാളിക്ക് ഇത് താങ്ങുന്നതിനപ്പുറം ആണ്.ഇനിയെങ്കിലും നമ്മൾ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണം,ഉടൻ തന്നെ വ്യോമയാന മന്ത്രാലയത്തിലെയും, വിദേശകാര്യ വകുപ്പിലെയും ബന്ധപ്പെട്ട അധികാരികളെ കാണുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ പ്രവാസികളുടെയും അകമഴിഞ്ഞ പിന്തുണയും, ഈ പ്രതിഷേധത്തിൽ ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.......
എന്ന് നിങ്ങളുടെ സ്വന്തം
അക്ഷറഫ് താമരശ്ശേരി

No comments:

Subscribe Shaan Mail

Google Groups
Subscribe to Shaan Email Group (SEMG)
Email:
Visit this group